ഇന്നലെ സൂര്യ സ്വന്തമാക്കിയ ചില റെക്കോർഡുകൾ ഇതാ.
ഇന്നലെ സൂര്യ സ്വന്തമാക്കിയ ചില റെക്കോർഡുകൾ ഇതാ.
അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റസ്മാൻ ആരാണെന്ന് ചോദ്യത്തിന് കൂടുതൽ ഉത്തരങ്ങൾ തേടേണ്ടത് ഇല്ലാലോ.ഓരോ ദിവസം കഴിയുതോറും അയാൾ ഒന്നിന് ഒന്നും മെച്ചമാവുകയാണ്. ഇന്നലെ സെഞ്ച്വറി നേടിയ സൂര്യ അനേകം റെക്കോർഡുകൾ കൂടി സ്വന്തമാക്കിയിരുന്നു. എന്തെല്ലാമാണ് ആ റെക്കോർഡുകൾ എന്ന് പരിശോധിക്കാം
അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഓപ്പനർ അല്ലാതെ ബാറ്റിങ്ങിന് ഇറങ്ങിയ താരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം. മൂന്നു സെഞ്ച്വറിയാണ് അദ്ദേഹത്തിന്റെ പേരിൽ ഒള്ളത്. ഏറ്റവും കൂടുതൽ സെഞ്ച്വറികളുള്ള രണ്ടാമത്തെ ഇന്ത്യൻ താരവും സൂര്യ തന്നെ. നാല് സെഞ്ച്വറികൾ നേടിയ രോഹിത്താണ് ഈ കണക്കിൽ മുന്നിൽ.
അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ അൻപത് ബോളിൽ താഴെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരവും സൂര്യ തന്നെയാണ്. തന്റെ മൂന്നു സെഞ്ച്വറികളും അദ്ദേഹം സ്വന്തമാക്കിയത് അൻപത് പന്തിൽ താഴെയാണ്.ഈ കണക്കിൽ രണ്ട് സെഞ്ച്വറികളുള്ള ദക്ഷിണ ആഫ്രിക്ക താരം മില്ലറാണ് സൂര്യക്ക് പിന്നിൽ.
മൂന്നോ അതിൽ കൂടുതൽ മത്സരങ്ങളുള്ള ഒരു ട്വന്റി ട്വന്റി പരമ്പരയിലെ ഡിസൈഡർ മത്സരത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും സൂര്യ തന്റെ പേരിൽ കുറിച്ച്. ട്വന്റി ട്വന്റി മത്സരങ്ങളിൽ 200 ന്ന് മുകളിൽ പ്രഹരശേഷിയോടെ ഏറ്റവും കൂടുതൽ അൻപതിൽ കൂടുതൽ റൺസ് നേടിയതും സൂര്യ തന്നെയാണ്.8 തവണയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക
ToOur Whatsapp Group
Our Telegram
Our Facebook Page